കർണാടകയിൽ ബസിന് തീപിടിച്ചു മൂന്നു മരണം; ഒമ്പതു പേർക്ക് പരിക്ക്
Wednesday, July 27, 2016 1:34 AM IST
ബംഗളൂരു: കർണാടകയിൽ ബസിന് തീപിടിച്ച് 3 പേർ മരിച്ചു. 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹുബ്ബള്ളിക്കടുത്ത് വരൂരിൽ പുലർച്ചെ അഞ്ചിനും 5.30നും ഇടയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ദർവാഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വകാര്യ കമ്പനിയുടെ ബസായ ദുർഗാമ്പ മോട്ടോഴ്സിനാണ് തീപിടിച്ചത്. നോൺ എസി സ്ലീപ്പർ ബസാണിത്. ബസിനു പുറകിലാണ് തീപിടിച്ചതെന്നാണ് സൂചന. അപകട സമയത്ത് രണ്ട് ഡ്രൈവർമാരും ഒരു ക്ലീനറും ബസിലുണ്ടായിരുന്നു. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കുണ്ട്. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.