സലാല ഖരീഫ്: വിനോദ സഞ്ചാരികൾ മാന്യമായ വസ്ത്ര ധാരണം നടത്താൻ ആഹ്വനം
Saturday, July 23, 2016 8:20 AM IST
മസ്കറ്റ്: സലാലയിൽ ഖരീഫിനെത്തുന്ന വിനോദ സഞ്ചാരികൾ മാന്യമായ വസ്ത്രം ധരിക്കണമെന്നു റോയൽ ഒമാൻ പോലീസ്, ദോഫാർ മുനിസിപ്പാലിറ്റി, വിനോദ സഞ്ചാര മന്ത്രാലയ അധികൃതർ എന്നിവരുടെ സംയുക്‌ത ഖരീഫ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

സ്ത്രീകൾ കഴുത്തു മുതൽ കാൽമുട്ടിനു താഴെവരെയുള്ള വസ്ത്രങ്ങളും പുരുഷന്മാർ കാൽ മുട്ടു കടന്നു കിടക്കുന്ന പാന്റ്സും തോൾ മറയുന്ന രീതിയിലുള്ള വസ്ത്രവുമാണ് ധരിക്കേണ്ടത്. വസ്ത്ര ധാരണത്തിൽ നിലവിലുള്ള നിയമം പാലിക്കപ്പെടുന്നുവെന്നു ഉറപ്പുവരുത്തുന്നതോടൊപ്പം സഞ്ചാരികളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്തിയ പരിഗണന നൽകാൻ ഖരീഫ് കമ്മിറ്റി തീരുമാനമെടുത്തു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം