ഡാളസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കോടിയേറി
Saturday, July 23, 2016 5:03 AM IST
കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയത്തിൽ കൊടിയേറി. വികാരി ഫാ. ജോൺസ്റ്റി തച്ചാറ കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ, ഫാ. ജോൺസ്റ്റി തച്ചാറ എന്നിവർ കാർമികരായിരുന്നു.

തിരുനാളിനോടനുബന്ധിച്ചു ജൂലൈ 30 വരെ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ ആരാധനയും വൈകുന്നേരം വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ 31നു (ഞായർ) വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിന കുർബാനയ്ക്ക് രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിക്കും.

അഭിനി നൈജോ, ആഗ്നസ് അഗസ്റ്റിൻ, ബീന ലിയോ, ധന്യാ പോൾ, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിൻ, റീന റജി, റോസ് മേരി പോൾ, ഷീൻ ഡെന്നി, സിജി ഡെന്നി, സിൽവി സന്തോഷ് എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസിദേന്തിമാർ.

പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചൻ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോൾ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗൺസിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ