28 വർഷങ്ങൾക്കു ശേഷം സഹോദരിമാർ അമ്മയെ കണ്്ടെത്തി
Saturday, July 23, 2016 4:30 AM IST
ഹൈദരാബാദ്: നീണ്്ട 28 വർഷങ്ങൾക്കു ശേഷം സഹോദരിമാർ തങ്ങളുടെ അമ്മയെ കണ്്ടെത്തി. ദുബായിയിൽ താമസിക്കുന്ന ആയിഷ, ഫാത്തിമ എന്നീ സഹോദരിമാരാണു അമ്മയായ നസിയ ബീഗത്തെ അന്വേഷിച്ചു ഇന്ത്യയിലെത്തിയത്. സൗത്ത് സോൺ പോലീസ് കമ്മീഷണർ സത്യനാരായണയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു ഇവരുടെ അമ്മയായ കണ്്ടെത്താനായത്.

ഇവരുടെ മാതാപിതാക്കൾ 1981ൽ ഹൈദരാബാദിൽ വച്ച് വിവാഹിതരായിരുന്നു. പിന്നീട് ബീഗം ഏതാനും വർഷം ഭർത്താവിനോടൊപ്പം ദുബായിയിൽ ജീവിച്ചു. പക്ഷേ, കുട്ടികൾ ജനിച്ചതിനുശേഷം ഭർത്താവ് ഇവരെ ഉപേക്ഷിക്കുകയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട്, കർണാടകയിലെ ബീദർ ജില്ലയിലെ ഒരു പഴക്കച്ചവടക്കാരനെ വിവാഹം ചെയ്ത ബീഗത്തിന് ആ ബന്ധത്തിൽ രണ്്ട് ആൺമക്കളും ഒരു മകളുമുണ്്ട്.

അമ്മയെ കണ്്ടെത്താൻ സഹായിച്ചതിൽ ദൈവത്തോടും പോലീസ് ഉദ്യോഗസ്‌ഥരോടും നന്ദിയുണ്ടെന്നു സഹോദരിമാർ പ്രതികരിച്ചു. ഇത്രയും കാലം അമ്മ അനുഭവിച്ച അനീതിക്കു പരിഹാരം ചെയ്യുമെന്നും അവരെ ദുബായിയിലേക്കു കൂട്ടിക്കൊണ്്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.