കല കുവൈറ്റ് ആരോഗ്യപരിപാലന ക്ലാസ് സംഘടിപ്പിച്ചു
Friday, July 22, 2016 8:20 AM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് ബി യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ആരോഗ്യ പരിപാലന ക്ലാസ് സംഘടിപ്പിച്ചു.

പ്രവാസ ജീവിതത്തിനിടയിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങൾ, അനാരോഗ്യകരമായ ജീവിതഭക്ഷണ ശൈലികൾ തുടങ്ങിയവയെക്കുറിച്ച് അംഗങ്ങൾക്കായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മംഗഫ് കെആർഎച്ച് ക്യാമ്പിൽ നടത്തിയ പരിപാടി കെആർഎച്ച് പ്രോജക്ട് മാനേജർ മുഹമ്മദ് ഹസനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ. വിനോദ് വാര്യർ ക്ലാസുകൾ നയിച്ചു. അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയും നൽകി.

ചടങ്ങിൽ കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ടി.വി. ജയൻ അധ്യക്ഷത വഹിച്ചു. മംഗഫ് യൂണിറ്റ് കൺവീനർ സുകുമാരൻ, കല കുവൈറ്റ് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജൊ ഡൊമിനിക്, കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, വിനോദ്, യൂണിറ്റ് എക്സിക്യുട്ടീവ് അംഗം എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ