നോർത്ത് അമേരിക്കൻ മാർത്തോമാ യൂത്ത് കോൺഫറൻസ് ജൂലൈ 28ന് ആരംഭിക്കും
Friday, July 22, 2016 4:30 AM IST
മിഷിഗൺ: നോർത്ത് അമേരിക്ക –യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ഈവർഷത്തെ യൂത്ത് കോൺഫറൻസ് ജൂലൈ 28 മുതൽ 31 വരെ നടക്കും. മിഷിഗൺ സെന്റ് റാപ്പിഡ്സിലുള്ള കാൽവിൻ കോളജ് വേദിയാകുന്ന കോൺഫറൻസിന്റെ ചിന്താവിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>’ക മാ ണശവേ ഥീൗ’ എന്നതാണ്. ഡിട്രോയിറ്റ് മാർത്തോമാ ഇടവകയും മിഡ്വെസ്റ്റ് റീജിയൻ യൂത്ത് ഗ്രൂപ്പും സംയുക്‌തമായി ആതിഥ്യമരുളുന്ന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി.

ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നായി അനേകം യൂത്ത് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളന ആത്മീക ദർശനങ്ങളുടെ പഠനങ്ങൾക്ക് വേദിയാകും. പ്രമുഖ വേദശാസ്ത്ര പണ്ഡിതനും, വാഗ്മിയുമായ റവ. ലാറി വർഗീസ് കോൺഫറൻസിന്റെ മുഖ്യ പ്രഭാഷകനാണ്. ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പ്, മിഡ്വെസ്റ്റ് റീജിയൻ യൂത്ത് ചാപ്ലെയിനും ഷിക്കാഗോ ബഥേൽ മാർത്തോമാ ഇടവക വികാരിയുമായ റവ. ക്രിസ്റ്റഫർ ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കോൺഫറൻസിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന യുവജനതയുടെ സംഗമവേദിയായ ഭദ്രാസന യൂത്ത് കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനം വൈവിധ്യങ്ങളായ പരിപാടികൾകൊണ്ട് പുതുമനിറഞ്ഞതായിരിക്കും. ഈ കോൺഫറൻസിന്റെ കോ–ഓർഡിനേറ്റേഴ്സായി ടെസി സാമുവേൽ, ഷെയ്ൻ തോമസ് എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> കമാണശവേഥീൗ2016.രീാ സന്ദർശിക്കുക. ടെസ്സി സാമുവേൽ (586 295 0121), ഷെയ്ൻ തോമസ് (586 825 1346). ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ബെന്നി പരിണമണം