ഹാമിൽട്ടൺ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക പിക്നിക്ക് നടത്തി
Friday, July 22, 2016 4:29 AM IST
ഹാമിൽട്ടൺ: സെന്റ് ജോൺസ് പള്ളിയുടെ ഈവർഷത്തെ പിക്നിക്ക് കേംബ്രിഡ്ജിലെ ഷേഡ്സ് മിൽസ് പാർക്കിൽ ജൂലൈ പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം ഒമ്പതു വരെ നടത്തി. വിവിധ പ്രായത്തിലുള്ളവർക്കായി വിനോദ പരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി.

ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത പിക്നിക്കിൽ ഫാ. തോമസ് ജോർജിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരുന്നു. കാനോയിംഗ്, ഫിഷിംഗ്, ട്രെയിൻ വോക്കിംഗ് എന്നിവ ഉണ്ടായിരുന്നതുകൊണ്ട് പിക്നിക്ക് വളരെ ആഹ്ലാദപ്രദമായിരുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം