യാത്രയയപ്പു നല്കി
Thursday, July 21, 2016 8:56 AM IST
കുവൈത്ത്: കുവൈത്തിലെ സേവനം പൂർത്തിയാക്കി ജോലി ആവശ്യാർഥം മാതൃ സ്‌ഥാപനത്തിലേക്ക് തിരികെ പോകുന്ന ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോ സീനിയർ സബ് എഡിറ്ററും മലയാളി മീഡിയ ഫോറം എക്സിക്യൂട്ടീവ് മെംബറുമായ പി.പി. ജുനൂബിന് എംഎംഎഫ് യാത്രയയപ്പു നല്കി.

അബാസിയ ഫോക് ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ സാം പൈനംമൂട് അധ്യക്ഷത വഹിച്ചു. പി.പി. ജുനൂബിനുള്ള മൊമന്റോ തോമസ് മാത്യു കടവിലും ഉപഹാരം അബ്ദുൽ ഫത്താഹ് തൈയിലും കൈമാറി. അനിൽ കെളോത്ത്, ഹിക്മത്ത്, മുഹമ്മദ് റിയാസ്, നിക്സൺ ജോർജ്, ജലിൻ തൃപ്പയാർ, അനിൽ പി. അലക്സ്, റെജി ഭാസ്കർ, അൻവർ സാദത്ത്, നിജാസ് കാസിം, കൺവീനർമാരായ സലിം കോട്ടയിൽ, ഇസ്മായിൽ പയ്യോളി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ