വെസ്റ്റ്ചെസ്റ്റർ കേന്ദ്രീകരിച്ച് വൈസ് മെൻ ക്ലബ്ബ് രൂപീകരിക്കുന്നു
Thursday, July 21, 2016 7:36 AM IST
ന്യൂയോർക്ക്: വൈഎംസിഎയുടെ സർവീസ് ക്ലബ്ബായ വൈസ് മെൻ ഇന്റർനാഷണലിന്റെ പുതിയൊരു ചാപ്റ്റർ, ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ചു രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17നു ഗ്രീൻ ബർഗിൽ കൂടിയ ആലോചനായോഗത്തിൽ സേവന തത്പരരായ നിരവധി പേർ പങ്കെടുത്തു.

സെപ്റ്റംബറിൽ വിപുലമായ പരിപാടികളോടെ പുതിയ ക്ലബ്ബിൽ ഔപചാരികമായ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്‌ഞയും നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താത്പര്യമുളള ആർക്കും വൈസ്മെൻ ഇന്റർനാഷണലിൽ അംഗത്വം എടുക്കാവുന്നതാണ്.

ഡോ. ബേബി പൈലി, ജോർജ് കണ്ടംകുളം, തോമസ് ചാമക്കാല, ഇട്ടൂപ്പ് കണ്ടംകുളം, ബെന്നി മുട്ടപ്പള്ളി, ജോസ് മലയിൽ, ബിപിൻ പുതുപ്പള്ളിൽ, സണ്ണി ഇലവുങ്കൽ, പോൾ തീമ്പലങ്ങാട്ട് എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.

വൈസ്മെൻ മിഡ് അറ്റ്ലാന്റിക് റീജണൽ ഡയറക്ടർ ഷാജു സാം, റീജണൽ സെക്രട്ടറി കോരസൻ വർഗീസ് എന്നിവർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. ലോംഗ് ഐലൻഡ് ക്ലബ്ബ് പ്രസിഡന്റ് വർഗീസ് ലൂക്കോസ്, ഫ്ളോറൽ പാർക്ക് വൈസ്മെൻ സെക്രട്ടറി ചെറിയാൻ ജോർജ്, സിബി ഡേവിഡ്, ഉണ്ണൂണ്ണി തോമസ്, ബെന്നി ഫ്രാൻസിസ്, മേഴ്സി ലൂക്കോസ്, ഷീലാമ്മ തോമസ്, ജോസഫ് കാഞ്ഞമല, ഷാജി സഖറിയ എന്നിവർ സംസാരിച്ചു.

തുടർപ്രവർത്തനങ്ങൾക്കായി ജോസഫ് കാഞ്ഞമല ചെയർമാനായി അഡ്ഹോക്ക് കമ്മിറ്റിക്കു രൂപം നൽകി. എഡ്വിൻ കാത്തി (സെക്രട്ടറി), ഷാജി സഖറിയ (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോസ് ഞാറക്കുന്നേൽ, ജിം ജോർജ്, ജോഷി തെളളിയാങ്കൽ, കെ.കെ. ജോൺസൻ, ഷൈജു കളത്തിൽ, ഷോളി കുമ്പിളുവേലി, സ്വപ്ന മലയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: ജോസഫ് കാഞ്ഞമല 917 596 2119, എഡ്വിൻ കാത്തി 914 690 4608, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ലാമശഹ:്യലെൃ്ശലരഹൗയ1*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: ഷോളി കുമ്പിളുവേലി