മാർത്തോമ വെസ്റ്റേൺ റീജൺ യൂത്ത് കോൺഫറൻസ് സമാപിച്ചു
Thursday, July 21, 2016 7:35 AM IST
കലിഫോർണിയ: നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്റെ വെസ്റ്റേൺ റീജൺ യൂത്ത് കോൺഫറൻസ് സമാപിച്ചു.

ജൂലൈ 15 മുതൽ 17 വരെ പൈൻവാലി ബൈബിൾ കോളജിൽ നടന്ന സമ്മേനത്തിന്റെ ചിന്താവിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏീറ’െ െേീൃ്യ മിറ ്യീൗൃെ എന്നതായിരുന്നു.

റവ. ജോൺ ഉമ്മൻ, റവ. ബിജു പി. സൈമൺ, റവ. ലാറി വർഗീസ് എന്നിവർ നേതൃത്വം നൽകിയ കോൺഫറൻസിൽ പങ്കെടുത്ത ഏവർക്കും ഒരു പോലെ അനുഗ്രഹപ്രദമായിരുന്നു. വെസ്റ്റേൺ റീജണിൽനിന്നു വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങൾ പുതിയ ദർശനങ്ങളും ചിന്തകളും പരസ്പരം പങ്കുവച്ച സമ്മേളനം അതിന്റെ ചിട്ടയായ നടത്തിപ്പിലും ക്രമീകരണത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ആത്മീയ ആരാധന, ഗാന പരിശീലനം, ചർച്ചകൾ തുടങ്ങി യുവജനങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കോൺഫറൻസിന്റെ തിളക്കം വർധിപ്പിച്ചു. കോൺഫറൻസിന്റെ നടത്തിപ്പിനായി പ്രവർത്തിച്ച ഏവർക്കും വെസ്റ്റേൺ റീജൺ യൂത്ത് ഗ്രൂപ്പ് കമ്മിറ്റി നന്ദി അറിയിച്ചു.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം