ഫ്രണ്ട്സ് ഓഫ് തിരുവല്ല അഡ്വ. വർഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും സ്വീകരണം നൽകി
Thursday, July 21, 2016 4:40 AM IST
ന്യൂയോർക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ അഡ്വ. വർഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും സ്വീകരണം നൽകി. ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിച്ചു.

ഏബ്രഹാം വർഗീസ്, വർഗീസ് രാജൻ, ജേക്കബ് ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, ജോൺ സി. വർഗീസ്, തോമസ് കോശി, വർക്കി ഏബ്രഹാം, ബേബി ഊരാളിൽ, കുഞ്ഞ് മാലിയിൽ, ചാക്കോ കോയിക്കലേത്ത്, ജോർജ് തോമസ്, രാജു പള്ളത്ത്, തോമസ് മാത്യു, ലാലി കളപ്പുരയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു.

മധ്യതിരുവിതാംകൂറിലെ വസ്ത്ര വ്യാപാര രംഗത്ത് അറിയപ്പെടുന്ന കരിക്കിനേത്ത് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ തിരുവല്ലയുടെ മുഖച്ഛായ മാറ്റാൻ ഇടയായെന്നു ബാബു കരിക്കിനേത്ത് അഭിപ്രായപ്പെട്ടു.

അഡ്വ. വർഗീസ് മാമ്മനു നൽകിയ സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

2018–ൽ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഗോള കൺവൻഷൻ തിരുവല്ലയിൽ വച്ചു നടത്തുവാൻ വിപുലമായ കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു. സജി ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു. വിപുലമായ ഡിന്നറും തമ്പിയുടെ ഗാനമേളയും യോഗത്തിനു മാറ്റുകൂട്ടി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ21ംമ8.ഷുഴ മഹശഴി=ഹലളേ>