കാതോലിക്കാ ബാവയ്ക്കു ന്യൂയോർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി
Thursday, July 21, 2016 4:38 AM IST
ന്യൂയോർക്ക്: അമേരിക്കൻ അതിഭദ്രാസനത്തിന്റെ ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനു ജൂലൈ 19–നു രാത്രി 11.20–നു ന്യൂയോർക്ക് ജെഎഫ്കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് മലങ്കര അതിഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി .

ഭദ്രാസന സെക്രട്ടറിയും, മലങ്കര ടിവി വൈസ് ചെയർമാനുമായ ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, കൗൺസിൽ അംഗങ്ങൾ, വന്ദ്യ കോറെപ്പിസ്കോപ്പമാർ, വൈദികർ, ശെമ്മാശൻമ്മാർ, മലങ്കര ടിവി ഡയറക്ടർമാർ, വിവിധ ദേവാലയങ്ങളിലിൽനിന്നും എത്തിച്ചേർന്ന നൂറുകണക്കിനു വിശ്വാസികളും ഉൾപ്പെടെ വൻ ജനാവലി ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാൻ ന്യൂയോർക്ക് ജെഎഫ് കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയിരുന്നു.

ഇന്നു അതിഭദ്രാസന ആസ്‌ഥാനത്തു വിശ്രമിക്കുന്ന ബാവ അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പതാമതു യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ജൂലൈ 20–നു രാവിലെ ബാൾട്ടിമോറിലേക്കു അഭി. തീത്തോസ് തിരുമേനിയോടൊപ്പം യാത്രതിരിക്കും. ഫാമിലി കോൺഫറൻസിൽ ആദ്യാഅവസാനം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അനുഗ്രഹീത സാന്നിധ്യം ഉണ്ടായിരിക്കും. മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ21ംമ6.ഷുഴ മഹശഴി=ഹലളേ>