പോസ്റ്റൽ പിക്നിക് ഓഗസ്റ്റ് 13ന്
Thursday, July 21, 2016 4:35 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പോസ്റ്റൽ ഓഫീസുകളിലും പ്ലാന്റുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തിവരാറുള്ള പിക്നിക് ഈ വർഷം ഓഗസ്റ്റ് 13–നു (ശനിയാഴ്ച) ഗ്ലെൻവ്യൂവിലുള്ള ഇൻഡ്യൻ ട്രെയിൽ പാർക്കിൽ നടത്തും.

രാവിലെ പതിനൊന്നിനു പിക്നിക് ആരംഭിക്കും. എല്ലാ പോസ്റ്റൽ മലയാളി ജീവനക്കാരും കുടുംബസമേതം പിക്നിക്കിൽ പങ്കെടുക്കണമെന്നു ഭാരവാഹികൾ അറിയിക്കുന്നു. ബിൻസ് വെളിയത്തുമാലിൽ, സോമി അച്ചേട്ട്, ജോൺസൻ കൂവക്കട, സിബി ചൂട്ടുവേലിൽ എന്നിവർ അടങ്ങിയ കമ്മറ്റിയാണു പിക്നിക്കിനു നേതൃത്വം നൽകുന്നത്. ബിൻസ് വെളിയത്തുമാലിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം