24 കാവസാക്കി കോൺകോർസ് ബൈക്കുകൾ ദുബായ് പോലീസിന് സ്വന്തം
Wednesday, July 20, 2016 11:20 PM IST
ദുബായ്: 24 ഹൈ പവേഡ് കാവസാക്കി കോൺകോർസ് ബൈക്കുകൾ കൂടി ദുബായ് പോലീസിന് ലഭിച്ചു. ഇതോടെ സേനയിലെ ഇത്തരം ബൈക്കുകളുടെ എണ്ണം 29 ആയി. യുഎസിൽ ഉപയോഗിക്കുന്ന ഈ വാഹനങ്ങൾ സാങ്കേതിക വിദ്യയിലും വേഗതയിലും വളരെ മുന്നിലാണ്. മേജർ ജനറൽ അനസ് അൽ മത്റൂഷി, മേജർ സുൽത്താൻ അൽ മാരി, കാവസാക്കി ലിബർട്ടി ഓട്ടോമൊബൈൽസ് കമ്പനി ബ്രാൻഡ് മാനേജർ രവി നായർ എന്നിവർ വാഹനങ്ങൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

ദെുബായിയിലെ പോലീസിന്റെ പട്രോളിംഗ് മെച്ചപ്പെടുത്താൻ ഇവ സഹായിക്കുമെന്നും ദുബായ് പോലീസുമായി സഹകരിക്കാൻ കഴിഞ്ഞതിൽ കമ്പനിക്ക് അഭിമാനമുണ്്ടെന്നും രവി നായർ പറഞ്ഞു.