പി.പി. ജുനൂബിനു യാത്രയയപ്പു നല്കി
Wednesday, July 20, 2016 6:50 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോയുടെ സീനിയർ സബ് എഡിറ്റർ പി.പി. ജുനൂബിനു കെഐജി സംയുക്‌ത എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പു നല്കി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെഐജി വൈസ് പ്രസിഡന്റ് കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. കെഐജി കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എ. സുബൈർ ഉപഹാരം സമ്മാനിച്ചു. സീനിയർ സബ് എഡിറ്ററായി പുതുതായി ചുമതലയേറ്റ മുസ്തഫക്കു സ്വീകരണം നല്കി.

യോഗത്തിൽ പി.ടി. ശരീഫ്, അനീസ് ഫാറൂഖി, പി.കെ. മനാഫ്, ഫിറോസ് ഹമീദ്, ഡോ. അബ്ദുൽ ഫത്താഹ്, പി.ടി. ഷാഫി, സി.കെ. നജീബ്, കെ.എം. അൻസാർ, മുനീർ മഠത്തിൽ, അഫ്താബ് ആലം, കെ.വി. ഫൈസൽ, അനീസ് അബ്ദുസലാം, നിസാർ കെ. റഷീദ്, ജനറൽ സെക്രട്ടറി പി.ടി. ശരീഫ്, പി.പി. ജുനൂബ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ