യുഎസിൽ ഇന്ത്യാക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി
Wednesday, July 20, 2016 3:42 AM IST
വാഷിംഗ്ടൺ: യുഎസിൽ ഇന്ത്യാക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി. ഹൈദരാബാദുകാരനായ സങ്കീർത്ത് (25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സങ്കീർത്തിന്റെ സുഹൃത്ത് സായി സന്ദീപ് ഗൗഡ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഇവർക്കൊപ്പം താമസിക്കുന്ന മറ്റൊരാൾ മൊഴിനൽകിയിട്ടുണ്ട്.

രണ്ടു വർഷം മുൻപ് പഠനത്തിനായി യുഎസിലെത്തിയ സങ്കീർത്ത് മൂന്നു മാസം മുൻപ് ജോലിയിൽ പ്രവേശിച്ചിരുന്നു. സങ്കീർത്തിന്റെ മൃതദേഹം ഈ ആഴ്ച അവസാനത്തോടെനാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.