ഷാർജ വാടകക്കരാർ സാക്ഷ്യപ്പെടുത്തൽ ഫീസ് വർധിപ്പിച്ചു
Wednesday, July 20, 2016 12:59 AM IST
ഷാർജ: വാടകക്കരാർ സാക്ഷ്യപ്പെടുത്താനുള്ള ഫീസ് രണ്്ടിൽ നിന്നു നാല് ശതമാനമായി ഉയർത്താൻ ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നു മുതലായിരിക്കും ഇത് നിലവിൽ വരിക. വാണിജ്യ സ്‌ഥാപനങ്ങൾക്കു ഫീസ് അഞ്ചു ശതമാനമായും ഉയരും. ലീസ് എഗ്രിമെന്റ് ഡോക്യുമെന്റുകൾക്കും വില കൂടും. 50 ദിർഹമായിരുന്ന സ്‌ഥാനത്ത് ഇനി 100 ദിർഹം അടയ്ക്കേണ്്ടി വരും.