കാനഡയിൽ കെയ്റോസ് ക്രൈസ്റ്റ് കൾചർ യൂത്ത് റിട്രീറ്റ്
Tuesday, July 19, 2016 8:20 AM IST
ടൊറേന്റോ: കെയ്റോസ് ക്രൈസ്റ്റ് കൾചർ യൂത്ത് റിട്രീറ്റ് കാനഡയിൽ നയാഗ്രാ ഫാൾസിനടുത്തു വെല്ലാൻഡിൽ ജൂലൈ 30, ഓഗസ്റ്റ് ഒന്ന് (ശനി, തിങ്കൾ) തീയതികളിൽ നടക്കും.

വെല്ലാൻഡ് പോർട്ട് ഗെത്സമേൻ റിട്രീറ്റ് സെന്ററിൽ മൂന്നുദിവസം താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനത്തിനു പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിൽ കെയ്റോസ് ക്രൈസ്റ്റ് കൾചർ യൂത്ത് മിനിസ്ട്രിയാണ് നേതൃത്വം നൽകുന്നത്.

യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിനു കീഴിൽ സജീവമായി നിർത്തുവാനും സഭയോട് ചിന്തിക്കുവാനും ദൈവത്തോടൊപ്പം ജീവിക്കുവാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കി മാറ്റി യുവജനങ്ങളെ ക്രിസ്തുവിന്റെ പ്രവാചകരാക്കി മാറ്റുവാൻ ഉതകുന്നതാണ് മൂന്നു ദിവസത്തെ ധ്യാനം.

ഈ കാലഘട്ടത്തിലെപ്രശ്നങ്ങളുടെ നടുവിലും അമേരിക്കയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തിലേക്ക് കടന്നു ചെന്നു അവരുടെ ജീവിതത്തിൽ ക്രിസ്തീയ സംസ്കാരം വളർത്തുക എന്നതാണ് കെയ്റോസ് ക്രൈസ്റ്റ് കൾചർ യൂത്ത് മിനിസ്ട്രിയുടെ ലക്ഷ്യം.

എട്ടു മുതൽ പതിമൂന്നുവയസുവരെയുള്ളവർക്കു ടീൻ വിഭാഗത്തിലും പതിനാലു വയസു മുതൽ യൂത്തിനും കൂടാതെ മുതിർന്നവർക്കും വെവ്വേറെയാണ് മൂന്നു ദിവസത്തെ സർവീസുകൾ. വിശുദ്ധ കുർബാനയും വചന ശുശ്രൂഷ, സ്തുതി ആരാധന, രോഗ സൗഖ്യ പ്രാർഥനകൾ, വിടുതൽ ശുശ്രൂഷകൾ, അനുഭവ സാക്ഷ്യങ്ങൾ, കുമ്പസാരം, ഗാന ശുശ്രൂഷകൾ എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.

ബ്രദർ ജോജി ജോബ് നയിക്കുന്ന യൂത്ത് മിനിസ്ട്രി സംഘത്തിൽ അമേരിക്കയിൽ നിന്നുള്ള ബ്രദർ ജെറിൻ ജൂബി, ഷിബു തോമസ്, ജിസ്മ കരിയിൽ, നിധി ഡെന്നീസ് എന്നിവരും കുട്ടികളുടെ ധ്യാനം ജെയ്സ് മാത്യൂസ് കണ്ണച്ചാൻപറമ്പിലും നയിക്കും. മുതിർന്നവർക്കുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. ബേബി സിറ്റിംഗ് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 9053861111

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏലവേലൊമില ഇലിലേൃ 84008 ണലഹഹമിറുീൃേ ഞറ, ണലഹഹമിറുീൃേ, ഛച ഘ0ഞ 2ഖ0, ഇമിമറമ.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ