ടൊറേന്റോയിൽ പതിനാലാമത് സൗത്ത് ഏഷ്യ ഉത്സവം സംഘടിപ്പിച്ചു
Tuesday, July 19, 2016 6:03 AM IST
ടൊറേന്റോ: ജറാർഡ് ഇന്ത്യ ബസാറിന്റെ ആഭിമുഖ്യത്തിൽ പതിനാലാമത് സൗത്ത് ഏഷ്യ ഉത്സവം സംഘടിപ്പിച്ചു. ജൂലൈ 16, 17 തീയതികളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠമയഹമ ഋിലൊയഹല, 1386 ഏലൃൃമൃറ ടേ. ഋ. മിറ വേല ഏലൃൃമൃറ അവെറമഹല ഘശയൃമൃ്യ, 1432 ഏലൃൃമൃറ ടേ. ഋ. നടന്ന ആഘോഷത്തിൽ ആയിരക്കണക്കിനു സന്ദർശകരാണ് പങ്കെടുത്തത്.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഉത്സവമാണ് സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ. ബിസിനസ് വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജറാർഡ് ഇന്ത്യ ബസാർ ആതിഥേയത്വം വഹിച്ച ഫെസ്റ്റിവലിൽ ടിഡി ബാങ്ക് സഹപങ്കാളിയായിരുന്നു. രാവിലെ 11 മുതൽ അർധരാത്രി വരെ നീണ്ടുനിന്ന ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരുന്നു.

ആഘോഷത്തോടനുബന്ധിച്ചു വിവിധ ഫുഡ് സ്റ്റാളുകളും മ്യൂസിക്, ഡാൻസ്, ഫാഷൻ ഷോകളും അരങ്ങേറി. തുറന്ന വേദിയിൽ ബോളിവുഡ് സിനിമകളും രംഗോലി മത്സരവും നാടൻ കലകളും പ്രദർശിപ്പിച്ചു.