റോക്ലാൻഡിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ധ്യാനം ജൂലൈ 24ന്
Tuesday, July 19, 2016 6:00 AM IST
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ മിഷന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ധ്യാന പ്രഭാഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം ധ്യാനം നയിക്കുന്നു.

ജൂലൈ 24നു (ഞായർ) രാവിലെ 10 മുതൽ 12 വരെ ‘കരുണയുടെ വർഷത്തിൽ നീയും നിന്റെ കുടുംബവും’ എന്ന വിഷയത്തിലാണു പ്രഭാഷണം.

ആത്മീയമായി അറിവു നേടാനും നമ്മുടെ മനസിനെ നവീകരിക്കാനും ഈ പ്രഭാഷണം നിങ്ങൾക്കു വഴിയൊരുക്കും. ഏവരേയും മരിയൻ ഷ്രയിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(174 എകഘഛഞട ഘച , ടഠഛചഥജഛകചഠ ചഥ 10980) ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ജോസ് ആദോപ്പിള്ളി 954 305 7850.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം