നായർ സംഗമത്തിനു ശ്രീവിദ്യാധിരാജ നഗർ വേദിയൊരുങ്ങുന്നു
Tuesday, July 19, 2016 4:32 AM IST
ഷിക്കാഗോ: മൂന്നാമതു നായർസംഗമത്തിനു ശ്രീവിദ്യാധിരാജ നഗർ (ക്രൗൺ പ്ലാസ, ഹൂസ്റ്റൺ) വേദിയൊരുങ്ങുന്നു. ഓഗസ്റ്റ് 12, 13, 14 തീയതികളിൽ അരങ്ങേറുന്ന ഈ നായർ മഹാസംഗമത്തിലേക്ക് എല്ലാ സമുദായാംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.

നോർത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവടങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നായർ മഹാസംഗമം എന്തുകൊണ്ടും ഫലപ്രദമായ ഒരു കുടുംബസംഗമമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നു ജനറൽ സെക്രട്ടറി സുനിൽ നായർ പറഞ്ഞു.

നായർ സമുദായ അംഗവും, ചലച്ചിത്ര നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയായിരിക്കും ഈ സംഗമത്തിലെ മുഖ്യാതിഥി. കൂടാതെ മറ്റനവധി പ്രമുഖരും കേരളത്തിൽ നിന്നും പങ്കെടുക്കുന്നതാണ്.

പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, കലാമണ്ഡലം പ്രഭാകരൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, രജനി മേനോനും, റോഷ്നി പിള്ളയും ചേർന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക് എന്നീ പ്രധാന പരിപാടികളോടൊപ്പം അമേരിക്കയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്ന് എത്തിച്ചേരുന്ന കൊച്ചു കലാകാരന്മാരുടേയും കലാകാരികളുടേയും നൃത്തനൃത്യങ്ങളും ഗാനമേളയും മറ്റു വിവിധയിനം കലാപ്രകടനങ്ങളുമുണ്ടായിരിക്കുന്നതാണ്.

കൺവൻഷന്റെ രജിസ്ട്രേഷൻ ധൃതഗതിയിൽ നടക്കുന്നതായി ട്രഷറർ പൊന്നുപിള്ള അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്ത കുടുംബങ്ങൾ ഉടനടി രജിസ്റ്റർ ചെയ്ത് ഈ സംഗമം ഒരു വൻവിജയമാക്കിത്തീർക്കണമെന്നും അഭ്യർഥിച്ചു. ഓൺലൈനായും കൺവൻഷനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ിൈീിമ.ീൃഴ ലൂടെ രജിസ്റ്റർ ചെയ്യാനും കൺവൻഷനെക്കുറിച്ച് കൂടുതൽ അറിയാനും സാധിക്കുന്നതാണ്.

നായർസംഗമത്തിന്റെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ പുരോഗമിക്കുന്നതായും അതിലേക്കായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായും കൺവൻഷൻ ചെയർമാൻ ഡോ. മോഹൻകുമാർ പറഞ്ഞു.

ജാതീയതയ്ക്കതീതമായി ഒരു ഹിന്ദു സംസ്കാരവും, മാനവസംസ്കാരവും നിലനിർത്തിക്കൊണ്ട് ആർഷഭാരത സംസ്കാരത്തിലുറച്ചുനിന്നുകൊണ്ട് ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ഈ സംഘടന പ്രവർത്തിക്കുകയെന്നു പ്രസിഡന്റ് ജി.കെ. പിള്ള കൂട്ടിച്ചേർത്തു. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം