‘ശ്രീനാരായണ ഗുരുദേവ ദർശനം ഭൗതിക, ആത്മീയ വഴിത്താരയിലെ വെളിച്ചം’
Monday, July 18, 2016 8:22 AM IST
ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവ ദർശനം ലോകം നിലനിൽക്കുന്നിടത്തോളം മാനവരാശിയുടെ ഭൗതിക, ആത്മീയ വഴിത്താരയിലെ വെളിച്ചമായി നിലനിൽക്കുമെന്നു ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ഡെപ്യൂട്ടി എൻജിനിയർ സി.കെ. രവീന്ദ്രനാഥ്. രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന സത്സംഗത്തിൽ ഭഗവത് ഗീതയിൽ ശ്രീനാരായണ ഗുരുദേവ ദർശനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളജ് ന്യൂറോ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. അഭിഷേക്, യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ, കല്ലറ മനോജ്, സ്വാമി നാരായണ ഋഷി എന്നിവർ പ്രസംഗിച്ചു.