അൽകോബാറിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Monday, July 18, 2016 6:19 AM IST
അൽകോബാർ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്നു അൽകോബാറിൽ മരിച്ചു. കൊല്ലം എബിദ മൻസിലിൽ ഷൗക്കത്തലിയുടെ മകൻ മിഹ്റാജ് ഷൗക്കത്ത് (55) ആണ് മരിച്ചത്.

ഹൈടെക്ക് എന്ന കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഖത്തീഫ് നാഷണൽ ഹോസ്പിറ്റൽ മോർച്ചറിയിൽ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള പ്രവർത്തനങ്ങൾ നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകൻ അജിത്ത് ഇബ്രാഹിമിന്റെയും സാമൂഹ്യപ്രവർത്തകൻ നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.

ഭാര്യ: സുജ. മക്കൾ: മഹസൂബ് മിഹ്റാജ്, ജുഹൈന, ജുലൈന.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം