അബാസലിക്ക് ഹൃദ്യമായ യാത്രയയപ്പു നൽകി
Monday, July 18, 2016 6:14 AM IST
ദുബായി: നാലു പതിറ്റാണ്ടു കാലത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന കെഎംസിസിയുടെ സമുന്നത നേതാവ് എം.അബാസലിക്ക് ചങ്ങരംകുളം മേഖല കെഎംസിസി യുഎഇ കോ–ഓർഡിനേഷൻ കമ്മിറ്റി യാത്രയയപ്പു നൽകി.

ചന്ദ്രിക റീജേഴ്സ് ഫോറം മുതൽ കെഎംസിസിയുടെ ഭാഗമാകുകയും രണ്ടു തവണ ദുബായി കെഎംസിസി സംസ്‌ഥാന ഭാരവാഹിത്വം വഹിക്കുകയും ചെയ്ത കാലയളവിലെ സഹപ്രവർത്തകരുടെ സമംഗമം കൂടിയായി യാത്രയയപ്പു പരിപാടി.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ സംഗമം ഉദ്ഘാടനം ചെയ്തു. എ.എം. ഹമീദ് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ചങ്ങരംകുളം മേഖല കെഎംസിസിയുടെ ഉപഹാരം എം. അബാസലിക്ക് സമർപ്പിച്ചു. കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, യുസുഫ് മാസ്റ്റർ, പി.ടി. സയിദ് മുഹമ്മദ്, മുസ്തഫ തിരൂർ, സാദിഖ് നെച്ചിക്കൽ, ഇസ്മായിൽ ഏറാമല, അബ്ദുൾഖാദർ അരിപ്പാമ്പ്ര, ആർ.ശുക്കൂർ, കെ.ടി. ഹാഷിം ഹാജി, പി.വി. നാസർ, അബൂബക്കർ ബി.പി അങ്ങാടി, മുബാറക്ക് കോക്കൂർ, ആഷിക് നന്നംമുക്ക്, ടി.വി. നസീർ, ഫാറൂഖ് കോക്കൂർ, ഇബ്രാഹിംകുട്ടി കഴിഞ്ഞാലിൽ, ഹമീദ് ചെറുവല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ