‘നസിറുദ്ദീന്റെ കൊലപാതകം ജനാധിപത്യത്തിനു നേരെയുള്ള ഗൂഢ നീക്കം’
Monday, July 18, 2016 6:14 AM IST
കുവൈത്ത് സിറ്റി: വേളത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ നസിറുദ്ദീനു നേരെ ഉയർന്ന കൊലക്കത്തി കേരളത്തിലെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ നെഞ്ചിലാണ് തറച്ചതെന്നു കുവൈത്ത് കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കേരളം നേരിടുന്ന ഭീകരവാദ തീവ്രവാദ ആശയങ്ങളോടു പൊരുതിയാണു നസിറുദ്ദീൻ രക്‌തസാക്ഷിയായത്. എസ്ഡിപിഐയുടെ ആക്രമണങ്ങൾക്ക് കെടുത്താനാവുന്നതല്ല മുസ്ലിം യുവതയുടെ പോരാട്ടവീര്യം. ജനാധിപത്യ രീതിയിൽ പതിറ്റാണ്ടുകളിലൂടെ ആർജ്‌ജിച്ച സമരവീര്യമാണ് അതിനുള്ളത് നേതാക്കൾ പറഞ്ഞു.

പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അത്തീഖ് കൊല്ലം, സിറാജ് എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ