ജോൺ ഇളമതയുടെ ‘ദി ജേർണി’ പുസ്തകം പ്രകാശനം ചെയ്തു
Monday, July 18, 2016 5:13 AM IST
ടൊറന്റോ: പ്രശസ്ത എഴുത്തുകാരൻ ജോൺ ഇളമതയുടെ ‘ദി ജേർണി’ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഠവല ഖീൗൃില്യ) എന്ന ഇംഗ്ലീഷ് പുസ്തകം എക്സ്ലിബ്രിസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (തഹശയൃശെ) എന്ന ഓൺലൈൻ പ്രസാധകർ ഈയിടെ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികൾ ആമസോൺ, ഗൂഗിൾ എന്നീ സൈറ്റുകളിൽനിന്നും, ബാൺസ് ആൻഡ് നോബിൾസ്,എക്സ്ലിബ്രിസിന്റെ പുസ്തകശാലകൾ എന്നിവിടങ്ങളിൽനിന്നും വാങ്ങാവുന്നതാണ്. ഭാഗ്യം തേടി മാതൃരാജ്യം വിടുന്ന പ്രവാസികളുടെ കഥ പറയുന്ന ഈ പുസ്തകം കുടിയേറ്റക്കാരുടേയും, പ്രവാസികളുടേയും പ്രശ്നങ്ങൾ വിവരിക്കുന്നു. ഓരോ യാത്രയുടേയും ലക്ഷ്യം വ്യത്യസ്തമാണ്. പണവും, ജീവിതസൗകര്യങ്ങളും, മക്കളുടെ വിദ്യാഭ്യാസവും എന്നതിൽ ഉപരി ഓരോ പ്രവാസിയും ഓരൊ തരത്തിലുള്ള മോഹങ്ങൾ മനസ്സിൽ താലോലിക്കുന്നു. ജീവിതത്തിന്റെ അന്ത്യത്തിൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ? ആരാണ് പ്രവാസി ആരാണു കുടിയേറ്റകാരൻ എന്ന തിരിച്ചറിവിലേക്ക് ഈ പുസ്തകം എത്തി നോക്കുന്നു, ഒപ്പം ആ വ്യത്യാസം കൊണ്ടുണ്ടാകുന്ന സംഭവവികാസങ്ങൾവിശകലനം ചെയ്യുന്നു. മലയാളത്തിൽ ധാരാളം നോവലുകൾ എഴുതിയിട്ടുള്ള ഇളമതയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകവും താൻ ജീവിക്കുന്ന ലോകവും അതിന്റെ ചുറ്റുപാടും വിവരിക്കുന്നു.

കേരളത്തിൽനിന്നു വെസ്റ്റ് ജർമനിയിലേക്കും അവിടെനിന്നു കാനഡയിലേക്കും കുടിയേറിയ ജോൺ സാഹിത്യത്തിലെ മിക്കമേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തൊലിക്കട്ടി, എനി വെ യുവർ വൈഫ് ഇസ് നൈസ്, അച്ചായൻ അമേരിക്കയിൽ, മന്നപൊഴിയുന്ന മണ്ണിൽ, നെന്മാണിക്യം, മോശ, ബുദ്ധൻ, മരണമില്ലാത്തവരുടെ താഴ്വര, സോക്രട്ടീസ് ഒരു നോവൽ, മാർക്കോപോളോ തുടങ്ങിയവ ഇളമതയുടെ മലയാളത്തിലുള്ള നോവലുകളാണ്. കൂടാതെ അനവധി ചെറുകഥകളും, ഹാസ്യരചനകളും ഇദ്ദേഹത്തിന്റേതായുണ്ട്.

പുസ്തകത്തിന്റെ കോപ്പികൾ ആമസോൺ വഴിയോ, ബാൺസ് ആൻഡ് നോബിൾസ്, എക്സ്ലിബ്രിസിന്റെ പുസ്തകശാലകൾ വഴിയോ, ഇളമതയുമായി ബന്ധപ്പെട്ടോ (905–848–0698) നേടാവുന്നതാണ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം