കെവി ടിവി അവാർഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്പോൺസർമാർ
Monday, July 18, 2016 5:13 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ ഈ വർഷത്തെ ആദ്യത്തെ മെഗാ ഷോ ആകുവാൻ തയ്യാറെടുക്കുന്ന കെ വി ടിവി അവാർഡ് നൈറ്റിന് ഇനി ദിവസങ്ങൾ മാത്രം. ജൂലൈ 23–നു (ശനിയാഴ്ച) വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പർണിക്കസ്) തിയേറ്ററിൽ മലായാള സിനിമയിൽനിന്നു നിരവധി താരങ്ങൾ പങ്കെടുക്കുന്ന അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാർഡ് നൈറ്റിന്റെ മുഖ്യ സ്പോൺസേഴ്സ് ആയി ഗ്യാസ് ഡിപ്പോ ഓയിൽ കമ്പനിയും റിലീവിയം ഹെൽത്ത് കെയർ ആൻഡ് സപ്പൊർട്ട് സിസ്റ്റംസും ആണു മുന്നോട്ടു വന്നിട്ടുള്ളത്.

മിഡ് വെസ്റ്റ് റീജണിലെ പ്രമുഖ ഓയിൽ കമ്പനിയായ ഗ്യാസ് ഡിപ്പോ ഓയിൽ കമ്പനി, അമേരിക്കയിലെ തന്നെ മലയാളി ബിസിനസ് സംരംഭങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും, മിഡ്വെസ്റ്റിലെ അതിവേഗത്തിൽ വളരുന്ന 100 കമ്പനികളിൽ പത്താമത്തെ സ്‌ഥാനം അലങ്കരിക്കുന്ന കമ്പനിയും കൂടിയാണ്. 200 മില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള കമ്പനിയുടെ സ്‌ഥാപകനും പ്രസിഡന്റുമായ കോട്ടയം സംക്രാന്തി സ്വദേശി ജോയി നെടിയകാലയിൽ അമേരിക്കയിലും, യൂറോപ്പ്, ഓഷ്യാനാ മേഖലകളിലും കെവി ടിവിയും മലയാളത്തിലെ മറ്റു മുൻ നിര ചാനലുകളും ഔദ്യോഗികമായി വിതരണം ചെയ്യുന്ന യുണൈറ്റഡ് മീഡിയയുടെയും അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളിൽ ഒന്നായ പ്രവാസി ചാനലിന്റെയും പാർട്ണർ കൂടിയാണ്.

അവാർഡ് നൈറ്റിന്റെ മറ്റൊരു ഡയമണ്ട് സ്പോൺസർ കേരളത്തിൽ പ്രവർത്തിക്കുന്ന റിലീവിയം ഹെൽത്ത് കെയർ ആൻഡ് സപ്പോർട്ട് സിസ്റ്റംസ് ആണ്. കേരളത്തിനകത്ത് രോഗികളായുള്ളവരുടെ വീടുകളിലേക്കു പരമ്പരാഗതമായി ആശുപത്രികളിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്ന നൂതനമായ സംവിധാനങ്ങൾ ഒരുക്കുന്ന സ്‌ഥാപനമാണു റിലീവിയം. അണുകുടുംബങ്ങളുടെ ഈ കാലഘട്ടത്തിൽ, പല പ്രവാസി മലയാളികളുടെയും, മാതാപിതാക്കളോ രോഗികളായ ബന്ധുക്കളോ ആരോഗ്യ പ്രശ്നങ്ങളിൽ വലയുമ്പോൾ, ആശുപത്രികളിൽ മണിക്കൂറുകളോളം സമയം ചിലവൊഴിക്കുന്നതിനു പരിഹാരമാവുകയാണ് റിലീവിയം ഹെൽത്ത് കെയർ ആൻഡ് സപ്പോർട്ട് സിസ്റ്റത്തിലൂടെ. കേരളത്തിലെ പ്രമുഖ ആശുപത്രികളും ഡോകടർമാരും പങ്കാളികളായി ആരോഗ്യ സേവനത്തിനു പുത്തൻ മാനം നൽകുമ്പോൾ അതിനെ മുന്നിൽ നിന്നു നയിക്കുന്നതു സിലിക്കോൺ ഇന്ത്യ 2015 ൽ കമ്പനി ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുത്ത ഡോ. സതീഷ് ആൻഡ് അസോസിയേറ്റ്സ് ഹെൽത്ത് കെയർ മാനേജ്മെന്റാണ്. കേരളത്തിലെ ആരോഗ്യ രംഗത്ത് അറിയപ്പെടുന്ന പ്രമുഖ വ്യക്‌തിത്വമായ ഡോ. സതീഷ് രാമൻകുട്ടിയാണ് ഈ നൂതന സംരംഭത്തിനു പിന്നിൽ.

ഷിക്കാഗോയിൽ ഈ വർഷത്തെ ആദ്യത്തെ മെഗാ ഷോ എന്നതിലുപരി ഏക മെഗാ ഷോ കൂടിയായാണ് കെവി ടിവി അവാർഡ് നൈറ്റ് മാറുന്നത്. ഷിക്കാഗോയിൽ നടക്കാനിരുന്ന പല പരിപാടികളും ഇതിനകം തന്നെ മാറ്റിവയ്ക്കപ്പെടുകയോ ക്യാൻസൽ ചെയ്യപ്പെടുകയോ ഉണ്ടായ സാഹചര്യത്തിൽ, പരിപാടിയുടെ ടിക്കറ്റുകൾക്ക് ഇതിനകം തന്നെ വൻ സ്വീകാര്യതായാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷിക്കാഗോ നോർത്ത് സബർബുകളിലെ പ്രമുഖ ഇന്ത്യൻ സ്റ്റോറുകളായ പി ആൻഡ് പി, കൈരളി ഫുഡ്സ്, മലബാർ കേറ്ററിംഗ്, മഹാരാജ ഫുഡ്സ്, ഇലൈറ്റ്സ് കേറ്ററിംഗ് എന്നിവടങ്ങളിലും ഓൺലൈനിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ംംം.സലൃമഹമ്ീശരല.ശി, ംംം.സിമിമ്യമ്ീശരല.രീാ, ംംം.സീേമ്യേമാ്ീശരല.രീാ, ംംം.സ്്േ.രീാ) ടിക്കറ്റുകൾ ലഭ്യമാണ്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി:847 791 1824 അനിൽ മറ്റത്തികുന്നേൽ: 773 280 3236.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം