ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സുവനീർ 2016
Monday, July 18, 2016 5:12 AM IST
ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോൺഫറൻസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> കങഇ 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്ത എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇതു പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.

ഈ സുവനീറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാൻ ആഗ്രഹിക്കുന്നവരിൽനിന്നു സാഹിത്യ രചനകളും മാധ്യമ പ്രവർത്തനലേഖനങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങളും കഥകളും രണ്ടോ മൂന്നോ പേജിൽ കവിയരുത്. കവിതകൾ ഒരു പേജിനുള്ളിൽ നിൽക്കുന്നവയായിരിക്കണം.

സുവനീർ എഡിറ്റോറിയൽ കമ്മിറ്റിയിൽ മാത്യു ജോയിസ് (ചീഫ് എഡിറ്റർ) മിനി നായർ അറ്റ്ലാന്റാ, ജെയിംസ് കുരീക്കാട്ടിൽ ഡിട്രോയിറ്റ്, ജെറാൾഡി ജയിംസ് ടൊറന്റോ, അരുൺ ഹരി ഷിക്കാഗോ, ഷാജി രാമപുരം ഡാളസ്, ജെയ്സൺ മാത്യു ടൊറന്റോ എന്നിവർ ചേർന്നതാണ്.
സുവനീറിലേക്ക് അയയ്ക്കുന്ന രചനകൾ 2016 ഓഗസ്റ്റ് പത്തിനകം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>െീൗ്ലിശൃ2016*ശിറീമാലൃശരമിുൃലരൈഹൗയ.രീാ എന്ന ഈ മെയിലിൽ അയക്കുക.