ഇനി വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്കു വൻതുക നഷ്ടപരിഹാരം
Sunday, July 17, 2016 10:32 PM IST
ന്യൂഡൽഹി: ഇനി മുതൽ വിമാനം റദ്ദാക്കിയാൽ കമ്പനികൾ യാത്രക്കാർക്കു വൻ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാൻ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തിൽ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഡിജിസിഎ നിർദേശത്തിൽ പറയുന്നു.

യാത്ര നിഷേധിച്ചാൽ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ 10,000 രൂപയോ നഷ്ടപരിഹാരമായി നൽകണമെന്നാണ് പുതിയ നിർദേശം. ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ വിമാനം റദ്ദാക്കുന്നിതിനും യാത്ര നിഷേധിക്കുന്നതിനും പരമാവധി 4,000 രൂപ വരെയാണ് നഷ്ടപരിഹാരമായി നൽകുന്നത്.