സിലിക്കൺ വാലിയിലെ ഇന്ത്യക്കാരെ രാജ്യത്തേക്ക് ക്ഷണിച്ച് ഗഡ്കരി
Sunday, July 17, 2016 9:27 PM IST
ന്യൂഡൽഹി: സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയിൽ പങ്കാളികളാവാൻ അമേരിക്കയിലെ ടെക് ആസ്‌ഥാനമായ സിലിക്കൺ വാലിയിലെ ഇന്ത്യക്കാരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യത്തേക്കു ക്ഷണിച്ചു. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ് കമ്പനികളുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സ്റ്റാർട്ടപ് സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് വിദേശ ഇന്ത്യക്കാരോട് ഗഡ്കരിയുടെ അഭ്യർഥന.

സാൻഫ്രാൻസിസ്കോയിൽ വിദേശ ഇന്ത്യൻ പ്രഫഷണലുകൾ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് ഗതാഗതം, ഹൈവേ, കയറ്റുമതി തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട അടിസ്‌ഥാനമേഖലയുടെ വികസനത്തിനായാണ് അമേരിക്കയിലെ ഇന്ത്യക്കാരെ അദ്ദേഹം ക്ഷണിച്ചത്. കാർഷിക മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കേണ്ട ആവശ്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.