മെക്കയിൽ പാർപ്പിടസമുച്ചയത്തിൽ വൻ അഗ്നിബാധ
Sunday, July 17, 2016 3:13 AM IST
റിയാദ്: മെക്കയിൽ നിർമാണം നടന്നുവന്ന പാർപ്പിടസമുച്ചയത്തിൽ വൻ അഗ്നിബാധ. ഞായറാഴ്ച രാവിലെ അൽ ഷാക്കിയലായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു.

വൻനഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു റെഡ്ക്രെസന്റ് വക്‌താവ് അബ്ദുൾഅസീസ് ബദുമാൻ പറഞ്ഞു. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.