യുഎഇയിൽ കാർ ഒട്ടകക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു
Saturday, July 16, 2016 9:17 PM IST
റാസൽഖൈമ: യുഎഇയിൽ കാർ ഒട്ടകക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് റാസൽഖൈമയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് നാല് ഒട്ടകങ്ങൾ സംഭവ സ്‌ഥലത്ത് തന്നെ ചത്തു.

ഒട്ടകങ്ങളെ മേച്ചിരുന്നയാൾ കാറുകാരനോട് ഒട്ടകങ്ങളെ റോഡിന് കുറുകെ കടത്താൻ പതുക്കെ വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെങ്കിലും അമിതവേഗത്തിലെത്തിയ കാർ ഒട്ടകങ്ങളെ ഇടിച്ച് തെറിപ്പിച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാർ ഓടിച്ചിരുന്ന 28കാരനായ യുവാവും ഒപ്പമുണ്ടായിരുന്ന കോമറോസ് സ്വദേശിയുമാണ് മരിച്ചത്. ഇവരുടെ പേരു വിവരങ്ങൾ വ്യക്‌തമല്ല. അപകടത്തിൽ ഗുരുതര പരുക്കേറ്റ കോമറോസ് സ്വദേശിയായ 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.