രോഹിണി – ഷാബാദ് സീറോ മലബാർ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി
Saturday, July 16, 2016 7:39 AM IST
ന്യൂഡൽഹി: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള രോഹിണി – ഷാബാദ് പള്ളയിലെ തിരുനാളിനു കൊടിയേറി. ജൂലൈ 15 മുതൽ 24 വരെയാണ് തിരുനാളാഘോഷം.

15നു തിരുനാളിനു തുടക്കം കറിച്ച് ഫാ. സാന്റോ പുതുമനക്കുന്നത്ത് കൊടിയേറ്റു കർമം നിർവഹിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോർജ് മണിമല, ഫാ. സിജോ ഇടക്കാട്ട് എന്നിവർ കാർമികത്വം വഹിച്ചു.

തിരുനാളിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞും നടക്കും. ശുശ്രൂഷകൾക്ക് ഫാ. നിക്സൺ കോട്ടയിൽ, ഫാ. അരുൺ ചാത്തങ്കോട്ട്, ഫാ. തോമസ് പള്ളത്ത്, ഫാ. ആന്റണി തളിയത്ത്, ഫാ. ജോയി ജോൺ, ഫാ. ബെന്നി കണ്ണംതടത്തിൽ, ഫാ. ജോണി കുഴിവിലേതടത്തിൽ, മോൺ. ജോസ് ഇടശേരി എന്നിവർ കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ 24നു (ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ വിശുദ്ധ കുർബാനയും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടക്കും. ശുശ്രൂഷകൾക്ക് ഫാ. ഏബ്രഹാം ചാമ്പോട്ടിക്കൽ, റവ. ഡോ. ജോസ് മുരിക്കൻ, ഫാ. പോൾ കൊടിയൻ എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണവും കലാപരിപാടികളും നടക്കും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

ഓരോ ദിവസത്തേയും തിരുനാൾ ഇടവകയിലെ ഒരോ യൂണിറ്റുകളാണ് ഏറ്റെടുത്തു നടത്തുന്നത്.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്