ഹൈസ്കൂൾ കുട്ടികൾക്ക് എസ്എംസിസി സ്കോളർഷിപ്പ് നല്കി
Saturday, July 16, 2016 2:36 AM IST
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ സീറോ മലബാർ നൈറ്റിൽ എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ ഹൈസ്കൂൾ ഗ്രാജ്വേറ്റ്സുകൾക്ക് സ്കോളർഷിപ്പുകൾ നൽകി.

സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്താണ് കുട്ടികൾക്ക് സ്കോളർഷിപ്പുകൾ കൈമാറിയത്. പിതാവ് സ്കോളർഷിപ്പിന് അർഹാരയവരെ പ്രത്യേകം അനുമോദിച്ചു. സ്കോളർഷിപ്പ് സ്പോൺസർമാരായി വിൻസെന്റ് – ജോളി, സജി വർഗീസ് – ജാക്വിലിൻ, ജെയ്ബു കുളങ്ങര എന്നിവരായിരുന്നു.

ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയ ഷെറിൽ വള്ളിക്കളം, സണ്ണി – ടെസി വള്ളിക്കളത്തിലിന്റെ പുത്രിയാണ്. രണ്ടും മൂന്നും സ്‌ഥാനക്കാർ യഥാക്രമം മാനുവൽ കാപ്പൻ, രേഷ്മാ ആന്റണി എന്നിവരും കരസ്‌ഥമാക്കി. നാലും അഞ്ചും സ്‌ഥാനങ്ങൾ അഖിലാ അബ്രഹാമും, ജോസഫ് പാറയിലും നേടി.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ16ഴമ7.ഷുഴ മഹശഴി=ഹലളേ>

എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഷാജി ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കോളർഷിപ്പിന് അർഹായവരെ തെരഞ്ഞെടുത്തത്.

എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കൽ, ജയിംസ് ഓലിക്കര, സജി വർഗീസ്, ഷിബു അഗസ്റ്റിൻ, ഷാജി ജോസഫ്, റോയി നെടുങ്ങോട്ടിൽ, അനിതാ അക്കൽ, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ബിജി കൊല്ലാപുരം, ജേക്കബ് കുര്യൻ എന്നിവരുടെ സഹകരണവും സാന്നിധ്യവും എടുത്തുപറയത്തക്കതാണ്. മേഴ്സി കുര്യക്കോസ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം