വിക്ടർ ടി. തോമസിനു ഹൂസ്റ്റണിൽ സ്വീകരണം ജൂലൈ 17ന്
Friday, July 15, 2016 5:05 AM IST
ഹൂസ്റ്റൺ: ഹ്രസ്വ സന്ദർശനാർഥം അമേരിക്കയിൽ എത്തിച്ചേർന്ന കേരള കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസിനു സ്വീകരണം നൽകുന്നു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ആസ്‌ഥാനമായ കേരള ഹൗസിൽ ജൂലൈ 17നു (ഞായർ) വൈകുന്നേരം 6.30 നാണുസ്വീകരണം.

കേരള സ്റ്റേറ്റ് സെറിഫെഡ് ചെയർമാനായി വീണ്ടും നിയമിതനായ വിക്ടറിനെ യോഗത്തിൽ അനുമോദിക്കും. 2001–06 വരെ സെറിഫെഡ് ചെയർമാനായിരുന്ന വിക്ടർ ശ്രദ്ധേയമായ നേട്ടങ്ങൾ കേരളത്തിനു ലഭ്യമാക്കി. പത്തു വർഷക്കാലം കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.

സുഹൃത്തുക്കൾ, സഹപാഠികൾ, പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിൽനിന്നു ഹൂസ്റ്റണിൽ താമസിക്കുന്നവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി മുഖ്യസംഘാടകൻ ശശിധരൻ നായർ അറിയിച്ചു. വിക്ടർ ടി. തോമസുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 929 433 5714 എന്ന നമ്പരിൽ ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ശശിധരൻ നായർ 832 860 0371.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി