കുവൈത്തിൽ മയക്കുമരുന്നുവേട്ട: ഇന്ത്യക്കാരൻ പിടിയിൽ
Wednesday, July 13, 2016 5:49 AM IST
കുവൈത്ത്: രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു ആൻഡി നാർകോട്ടിക് വിഭാഗം നടത്തിയ നീക്കത്തിൽ വൻ മയക്കുമരുന്നു ശേഖരം പിടികൂടി. മൂന്നര ലക്ഷം ദീനാറോളം വിലമതിക്കുന്ന ഹെറോയിനുമായി ഒരു ഇന്ത്യക്കാരനെയാണ് പിടികൂടിയതെന്നു പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു. ഫഹാഹീലിലെ ഇയാളുടെ താമസസ്‌ഥലത്ത് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. തുടർ നടപടികൾക്കായി ഇയാളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ