സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണം: ആഭ്യന്തര മന്ത്രാലയം
Wednesday, July 13, 2016 5:49 AM IST
കുവൈത്ത്: ജനങ്ങൾക്ക് ഭീതിജനകമായ വാർത്തകളും മറ്റും സോഷ്യൽ മീഡിയകൾവഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്‌തമായ നടപടികൾ എടുക്കുമെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നിരന്തരമായി സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്‌ടിക്കുവാൻ കാരണമാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു ആഭ്യന്തര മന്ത്രാലം ഉദ്യോഗസ്‌ഥർ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ