ഡാളസിൽ മലങ്കര ഓർത്തഡോക്സ് യുവജനപ്രസ്‌ഥാന ഏകദിനസമ്മേളനം ജൂലൈ 16ന്
Wednesday, July 13, 2016 5:46 AM IST
ഡാളസ് (ടെക്സസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഡാളസ് ഏരിയ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിനസമ്മേളനം ഡാളസിൽ നടത്തുന്നു.

ജൂലൈ 16നു (ശനി) ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ഏഴു വരെ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ മൂഖ്യചിന്താവിഷയം ‘ക്രിസ്തുവിൽ ശക്‌തീകരിക്കുവിൻ’ എന്നതാണ്. ഓർത്തഡോക്സ് സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമൻ എൻപവർമെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും പ്രശസ്ത സുവിശേഷ വചന പ്രഘോഷകനുമായ ഫാ. പി.എ. ഫിലിപ്പ് സമ്മേളനത്തിൽ മുഖ്യപ്രഭാകനായിരിക്കും.

കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക ആതിഥ്യമരുളുന്ന ഏകദിനസമ്മേളനത്തിലേക്ക് ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് ഇടവകകളിലെ യുവജനപ്രസ്‌ഥാന അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ബിനോയ് ജോർജ് (വികാരി, കാരോൾട്ടൺ സെന്റ് മേരീസ്)214 642 4669, പ്രിയ തമ്പാൻ (കോൺഫറൻസ് കൺവീനർ) 214 564 7855, ഷിബു മാത്യു (ഏരിയ കോഓർഡിനേറ്റർ) 972 839 2311, ജോസ് ജേക്കബ് (ഏരിയ സെക്രട്ടറി) 682 234 9013.

<ആ>റിപ്പോർട്ട്: അനിൽ മാത്യു ആശാരിയത്ത്