ദുബായിയിൽ ഹണിമൂൺ ഐലന്റ് വരുന്നു
Wednesday, July 13, 2016 1:06 AM IST
ദുബായ്: ഹണിമൂൺ ആഘോഷിക്കാൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള ദ്വീപ് ദുബായിയിൽ ഒരുങ്ങും. ദ ഹാർട്ട് ഓഫ് യൂറോപ്പ് പദ്ധതിയുടെ ആറ് ഭാഗങ്ങളിൽ ഒന്നായ സെന്റ് പീറ്റേഴ്സ്ബർഗ് ഐലന്റ് ആണ് ഹണിമൂൺ റിസോർട്ടായി ഒരുങ്ങുന്നത്. ദുബായ് തീരത്തു നിന്നു 6.5 കിലോമീറ്റർ അകലെയാണു ഇത്. പൂൾ ബാർ, റസ്റ്ററന്റ്, സ്പാ, ഡൈവിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം ലഭ്യമായിരിക്കും. നഗരത്തിരക്കുകളിൽ നിന്നു മാറി സ്വകാര്യത പകരുന്ന സ്‌ഥലമായിരിക്കും ഈ ഫൈവ് സ്റ്റാർ റിസോർട്ട്. ഹെലികോപ്റ്റർ, സീപ്ലെയ്ൻ, ബോട്ട് എന്നിവ ഉപയോഗിച്ച് ദ്വീപിലെത്താം. പദ്ധതിയിലെ മറ്റ് ദ്വീപുകൾ സ്വീഡൻ, ജർമനി, സ്വിറ്റ്സർലാന്റ്, മൊണാക്കോ എന്നിവിടങ്ങളിലാണ്.