അപകടസ്‌ഥലം പരിശോധിക്കാൻ ഫീസ് ഈടാക്കിയിട്ടില്ലെന്നു ദുബായ് പോലീസ്
Wednesday, July 13, 2016 1:04 AM IST
ദുബായ്: വാഹനാപകടം നടന്ന സ്‌ഥലം സന്ദർശിക്കാൻ തങ്ങൾ 400 ദിർഹം വരെ വാങ്ങാറുണ്്ടെന്ന തരത്തിൽ പുറത്തു വന്ന മാധ്യമ റിപ്പോർട്ട് ദുബായ് പോലീസ് നിഷേധിച്ചു. പക്ഷേ, അപകടമുണ്്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്താറുണ്്ട്. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ അതിവേഗം പോലീസ് സേവനം ലഭിക്കാൻ 300 ദിർഹം വരെ സ്വന്തം താല്പര്യപ്രകാരം വാഹന ഉടമകൾ പോലീസിന് നല്കുന്ന പതിവുണ്്ട്. പക്ഷേ, ദുബായിയിൽ അങ്ങനെയുള്ള രീതിയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.