ചിക്കു റോബർട്ടിന്റെ കൊലപാതകം; ഭർത്താവിനെതിരേ തെളിവില്ലെന്ന് പോലീസ്
Wednesday, July 13, 2016 12:31 AM IST
മസ്കറ്റ്: മലയാളി നഴ്സായിരുന്ന ചിക്കു റോബർട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരേ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഒമാൻ പോലീസ് റിപ്പോർട്ട്. ഭർത്താവ് ലിൻസൺ ഒമാൻ പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.

ഏപ്രിൽ 21–നാണ് സലാലയിലെ താമസസ്‌ഥലത്തു ചിക്കുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്്ടെത്തിയത്. ചിക്കുവിന് മറ്റൊരാളുമായി ബന്ധമുണ്്ടായിരുന്നുവെന്നു പോലീസ് സംശയിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പക്ഷേ, ഇയാൾ ആരെന്നോ കൊലപാതകത്തിൽ അയാളെ സംശയിക്കുന്നുണ്്ടോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്‌തമല്ല.

ലിൻസണെ സംശയിക്കുന്നില്ലെന്നും അയാൾ മകനെപ്പോലെയാണെന്നും ചിക്കുവിന്റെ പിതാവ് ഒമാനിലെ മാധ്യമങ്ങളോടു നേരത്തെ പറഞ്ഞിരുന്നു. അഞ്ചു മാസം ഗർഭിണിയായിരുന്ന ചിക്കുവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് താമസ സ്‌ഥലത്ത് മൃതദേഹം കണ്ടെത്തിയത്.