കല കുവൈറ്റ് സെമിനാർ ജൂലൈ 15ന്
Tuesday, July 12, 2016 6:07 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ ആസ്പദമാക്കി ‘ജനകീയ സർക്കാർ ജനകീയ ബജറ്റ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 15നു (വെള്ളി) വൈകുന്നേരം ആറിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കുവൈത്ത് സാമൂഹിക സാംസ്കാരിക ലോകത്തെ പ്രമുഖർ പങ്കെടുക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 24317875, 94013575, 97817100.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ