‘സാക്കിർ നായിക്കിനെതിരെയുള്ള ഫാസിസ്റ്റ് ഗൂഢനീക്കത്തിനെതിരെ ഒന്നിക്കുക’
Tuesday, July 12, 2016 6:04 AM IST
കുവൈത്ത്: ആശയ പ്രചാരണത്തിനു ഭരണഘടനയുടെ അനുവാദ മുണ്ടായിരിക്കെ പൊതുസമൂഹത്തിൽ സമാധാനപരമായി മുഖാമുഖം സംവദിച്ചും പ്രഭാഷണങ്ങൾ നടത്തിയും പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്ന പ്രശസ്ത പണ്ഡിതൻ ഡോ. സാക്കിർ നായിക്കിനെതിരെ ഭരണ ഗൂഢവും മാധ്യമങ്ങളും നടത്തുന്ന ഗൂഡാലോചന അംഗീകരിക്കാനാവില്ലെന്നു കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അറിയിച്ചു.

അദ്ദേഹത്തിന്റെ സംവാദങ്ങളും പ്രഭാഷണങ്ങളും ഇസ്ലാമിന്റെ സമാധാന സന്ദേശത്തേയും സഹോദര്യത്തേയും ഉയർത്തിപ്പിടിക്കുന്നതിനായിരിക്കെ ഏതെങ്കിലും അവിവേവികളുടെ പ്രവർത്തനം കാരണം അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള ഭരണഗൂഢ നീക്കങ്ങൾ സംശയിക്കേണ്ടതായിരിക്കുന്നു. നിജസ്‌ഥിതി മനസിലാകുന്നതിനുപകരം സാക്കിർ നായിക്കിനെ തീവ്രവാദികളുടെ പ്രചോദകനാണെന്ന വ്യാജ പ്രതീതി സൃഷ്‌ടിച്ചു യുഎപിഎ നിയമം ഭേദഗതി ചെയ്ത് കർക്കശമാക്കാനും ഇസ്ലാമിക പണ്ഡിതന്മാരെയും പ്രബോധകൻമാരെയും രാജ്യദ്രോഹ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തുറങ്കിലടിക്കാനാണു ശ്രമിക്കുന്നത്.

ഇസ്ലാമിനോ മറ്റു ഏതൊരു പ്രത്യയശാസ്ത്രത്തിനോ നിരക്കാത്ത നീചവും ക്രൂരവുമായ ചെയ്തികളാണ് ഐഎസ് എന്ന തീവ്രവാദ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഇസ്ലാമിനെ വികൃതമാക്കാനും വളർച്ചയിൽ തടയിടാനും ശത്രുക്കളുടെ അജൻഡയാണെന്ന് നാം തിരിച്ചറിയണം. കേരളത്തിലും ഇന്ത്യയിലും ലോകത്തു എവിടെയും തീവ്രവാദപരമായ സമീപനങ്ങൾ എടുത്തു പരിശോധിച്ചാൽ അതിശക്‌തമായ രീതിയിൽ തീവ്ര വാദ വിരുദ്ധ സമീപനം സ്വീകരിച്ചിട്ടുള്ളത് സലഫി പണ്ഡിതൻമാരും സലഫി പ്രസ്‌ഥാനങ്ങളുമാണ് ഇത്തരം വസ്തുതകൾ എല്ലാം നിലനിൽക്കെ ഇസ്ലാമിനെയും സലഫി പ്രസ്‌ഥാനങ്ങളെയും സംശയത്തിന്റെ മുനയിൽ നിർത്തുകയും ഇസ്ലാമിക പ്രമാണങ്ങളിൽ സാധൂകരണമില്ലാത്ത സൂഫി സങ്കൽപ്പങ്ങളെ ഉയർത്തിക്കാട്ടി ഇസ്ലാമിനെ സമൂഹത്തിന്റെ മുന്നിൽ വികൃതമാക്കുകയും അവമതിക്കുകയും ചെയ്യുന്ന ഫാസിസ്റ്റു ഗൂഢ നീക്കത്തിനെതിരെ സമാധാന കാംക്ഷികളായ മുഴുവൻ ജന വിഭാഗങ്ങളും ഒന്നിക്കണമെന്നും കെകെഐസി ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ