കൊല്ലം സ്വദേശി ദമാമിൽ വാഹനാപകടത്തിൽ മരിച്ചു
Tuesday, July 12, 2016 4:51 AM IST
ദമാം: കൊല്ലം സ്വദേശി ദമാമിൽ വാഹനാപകടത്തിൽ മരിച്ചു. കൊട്ടറ സ്വദേശി സജു യോഹന്നാൻ (38) ആണു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ദമാമിൽ വെച്ചാണു അപകടമുണ്ടായത്. ദമാം കുവൈത്ത് ബിൽഡിംഗിനു സമീപം റോഡ് മുറിച്ചു കടക്കവേ ഏതിരേ വന്ന വാഹനം ഇടിച്ചാണ് മരണം.

കഴിഞ്ഞ പത്തു വർഷമായി ദമ്മാമിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രാജിമോൾ ദമ്മാം അൽമന ആശുപത്രിയിൽ ജോലിചെയ്യുന്നു. മക്കൾ അക്ഷയ (6) അക്ഷൽ (ഒന്നര വയസ്). ഖത്തീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

<യ> റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം