മസ്കറ്റിൽ വേനൽ തുമ്പികൾ ജൂലൈ 15 മുതൽ 24 വരെ
Tuesday, July 12, 2016 4:50 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരള വിഭാഗം സംഘടിപ്പിക്കുന്ന വേനൽ അവധിക്കാല ക്യാമ്പ് ‘വേനൽ തുമ്പികൾ‘ 2016 ജൂലൈ 15, 16, 22, 23, 24 തീയതികളിൽ ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്നു. രാവിലെ എട്ടിനു രജിസ്ട്രേഷൻ ആരംഭിച്ച് വൈകുന്നേരം അഞ്ചുവരെ നീളുന്ന ക്യാമ്പിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മലയാളികളായ വിദ്യാർത്ഥികൾക്കായിരിക്കും ക്യാമ്പിൽ പ്രവേശനം നൽകുക. മലയാള ഭാഷയേയും സാഹിത്യത്തെയും പരിചയപ്പെടുത്തുകയും കുട്ടികളിലെ സർഗവാസനകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണു ക്യാമ്പിന്റെ ഉദ്ദേശ്യം.

പ്രമുഖ നാടക പ്രവർത്തകനും കുട്ടികൾക്കായി നിരവധി ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള കെ.വി ഗണേഷ് ആണ് ഇത്തവണ ക്യാമ്പ് പരിശീലകനായി എത്തുന്നത്. 2004 ൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, ഒറീസയിൽ നടന്ന അഖിലേന്ത്യാ നാടകമത്സരത്തിൽ നാട്യഭൂഷണം പുരസ്കാരം ഉൾപ്പെടെ നാടക രംഗത്ത് നിരവധി അംഗീകാരങ്ങൾ ഗണേഷിനു ലഭിച്ചിട്ടുണ്ട്. മാവേലി പൂതം, പോക്കാരം, മാന്ത്രികവടി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ കീഴിൽ സംഘടിപ്പിക്കുന അന്തർദേശീയ നാടകോത്സവം, സൂര്യ ഫെസ്റ്റിവൽ, ദേശീയ നാടകോത്സവങ്ങൾ തുടങ്ങി നിരവധി വേദികളിൽ തന്റെ സാന്നിധ്യം അറിയിച്ച നാടക പ്രവർത്തകനാണ് ഗണേഷ്.

കഴിഞ്ഞ പതിനാലു വർഷങ്ങളായി മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പിൽ ഇരുനൂറിൽ പരം കുട്ടികളാണു എല്ലാ വർഷവും പങ്കെടുക്കുന്നത്. ഈ വർഷവും അതേ രീതിയിലുള്ള പ്രതികരണമാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് 93207220 എന്ന ഫോൺ നമ്പറിലോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ശരെസലൃമഹമംശിഴ*്യമവീീ.രീാ എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

<യ> റിപ്പോർട്ട്: സേവ്യർ കാവാലം