നവയുഗം വനിതാവേദിക്കു പുതിയ നേതൃത്വം
Monday, July 11, 2016 8:12 AM IST
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ പ്രവാസി വനിതകളുടെ കൂട്ടായ്മയായ നവയുഗം സാംസ്കാരികവേദി വനിതാവേദിക്ക് പുതിയ നേതൃത്വം.

പ്രതിഭ പ്രിജി (കൺവീനർ), സുമി ശ്രീലാൽ, സുജ റോയ്, പ്രിയ ബിജു, അനീഷ കലാം (ജോ. കൺവീനർമാർ) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ലീന ഉണ്ണിക്കൃഷ്ണൻ, മഞ്ജു മണിക്കുട്ടൻ, ഖദീജ ഹബീബ്, ലീന ഷാജി, ശരണ്യ ഷിബു, ബെറ്റി റെജി, റജീന അജിത്ത്, മിനി ഷാജി, ഷീബ ദാസ്, ഷിംന അനീഷ്, മിനു ടിനിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ദമാം ബദർ അൽറാബി ഹാളിൽ നടന്ന വനിതാവേദി കൺവൻഷനിലാണു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാസൗഹൃദ ബജറ്റ് അവതരിപ്പിച്ചതിന് ഇടതുസർക്കാരിനെ നവയുഗം വനിതാവേദി അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം