കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
Monday, July 11, 2016 6:25 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുർദ്ദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ*ജോഷി – മുത്തലിഫ് ടീം ഒന്നാം സ്‌ഥാനവും ഉമ്മർ – ഹംസ ടീം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.

ഒന്നാം സ്‌ഥാനക്കാർക്ക് ഏരിയ പ്രസിഡന്റ് ജോർജ് വർഗീസും രണ്ടാം സ്‌ഥാനക്കാർക്ക് ഏരിയ കമ്മിറ്റി അംഗം തോമസ് ജോയിയും ട്രോഫികൾ സമ്മാനിച്ചു. ഏരിയ സ്പോർട്സ് വിഭാഗം കൺവീനർ ഫൈസൽ മടവൂർ, രക്ഷാധികാരി സമിതി കൺവീനർ നാരായണൻ എന്നിവർ മത്സരം നിയന്ത്രിച്ചു. യൂണിറ്റു തലത്തിൽ നടന്ന ടൂർണമെന്റ് കേളി കേന്ദ്ര സാംസ്കാരിക വിഭാഗം ജോ. കൺവീനർ രാജുനീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ് നന്ദി പറഞ്ഞു.