കേളി യാത്രയയപ്പു നൽകി
Monday, July 11, 2016 6:25 AM IST
റിയാദ്: മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം തിരുവല്ലം സ്വദേശി ഗണേഷിന് കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

കേളിയുടെ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്ന ഗണേഷ് കേളി സുലൈ ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കൺവീനർ, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബത്ത പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് മേലേതിൽ കേളിയുടെ ഉപഹാരം സമ്മാനിച്ചു. കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കൺവീനർ ദസ്തക്കീർ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരിസമിതി അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, ഗണേഷ് എന്നിവർ പ്രസംഗിച്ചു.