സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതൽ
Monday, July 11, 2016 6:19 AM IST
ഫിലഡൽഫിയ: മാർത്തോമ സഭാ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ പതിമൂന്നാമത് ഭദ്രാസന സമ്മേളനം ജൂലൈ 21 മുതൽ 24 വരെ ഫിലഡൽഫിയായിൽ നടക്കും.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>അൃശലെ മിറ ഴീ ; ഠവല രമഹഹ മിറ രീാാശശൈീി എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിന് ഫിലഡൽഫിയ മാർത്തോമ ദേവാലയം ആതിഥ്യം അരുളും.

ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ, ഡോ. തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പ, റവ. ഏബ്രഹാം സ്കറിയ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകും.

ആത്മീക ദർശനങ്ങളുടെ വേദിയാകുന്ന സമ്മേളനത്തിൽ അനുഗ്രഹീതമായ പ്രഭാഷണങ്ങൾ, ആഴമേറിയ ബൈബിൾ പഠനങ്ങൾ, ആത്മീക ചൈതന്യം ചൊരിയുന്ന ആരാധന, ഗാനശുശ്രൂഷ, ടാലന്റ് നൈറ്റ്, ഗ്രൂപ്പ് ചർച്ചകൾ, സമർപ്പണ ശുശ്രൂഷ തുടങ്ങി അനുഗ്രഹീതമായ പരിപാടികൾ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്. സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

കോൺഫറൻസിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇടവക വികാരി റവ. റജി തോമസ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. സന്നദ്ധ സുവിശേഷക സംഘത്തിന്റെ ഭദ്രാസന സമ്മേളനം അനുഗ്രഹീതമാകുവാൻ ഏവരുടെയും പ്രാർഥന സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : റവ. റജി തോമസ് (കോൺഫറൻസ് കമ്മിറ്റി പ്രസിഡന്റ്) 215 510 1601, സുമ ചാക്കോ (ജനറൽ കൺവീനർ) 215 268 2963.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം