ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവമാതാവിന്റെ പെരുന്നാൾ
Monday, July 11, 2016 5:08 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഈവർഷത്തെ പെരുന്നാൾ ഓഗസ്റ്റ് 19,20,21 തീയതികളിൽ നടത്തപ്പെടുന്നു. പ്രമുഖ പ്രാസംഗീകനും എഴുത്തുകാരനും വൈദീക സംഘം ജോയിന്റ് സെക്രട്ടറിയുമായ ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) ആണ് ഈവർഷത്തെ പെരുന്നാളിനും കൺവൻഷനും നേതൃത്വം നല്കുന്നത്.

ഓഗസ്റ്റ് 14–നു (ഞായറാഴ്ച) പെരുന്നാളിനു കൊടിയേറും. ഓഗസ്റ്റ് 19–നു വൈകുന്നേരം ഏഴിനു കൺവൻഷൻ പ്രസംഗം, ഓഗസ്റ്റ് 20–നു (ശനിയാഴ്ച) വൈകുന്നേരം സന്ധ്യാനമസ്കാരം, പ്രസംഗം, റാസ എന്നിവയും, ഓഗസ്റ്റ് 21–നു രാവിലെ വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. രാജു ദാനിയേൽ, സെക്രട്ടറി ടോമി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾ നടന്നുവരുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം